രാജപുരം: മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന കെ.പി.ഭരതൻ അയ്യങ്കാവിന്റെ ഒന്നാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ചു അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അഖിൽ അയ്യങ്കാവ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ മാണിയൂർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രെട്ടറി വിനോദ് കപ്പിതാൻ, സോമി മാത്യു, പി.യു.മുരളീധരൻ നായർ, കാവുങ്കൽ നാരായണൻ മാസ്റ്റർ, നാരായണൻ കപ്പത്തിക്കൽ, കെ.വി.കുഞ്ഞമ്പു, എ.കുഞ്ഞിരാമൻ, അനിത രാമകൃഷ്ണൻ, ലക്ഷ്മി തമ്പാൻ, പ്രകാശൻ അയ്യങ്കാവ്, സുജിത്ത് കാടൻ മൂല, സജീവൻ വയമ്പ്, അഖിൽ നർക്കല, രാഹുൽ നർക്കല എന്നിവർ സംസാരിച്ചു.