രാജപുരം : കണ്ണപുരം ചെറുകുന്നിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച കാലിച്ചാനടുക്കം ശാസ്‌താംപാറയിലെ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59)ന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് നൂറുകണക്കിനാൾക്കാർ . തിങ്കളാഴ്ച രാവിലെയാണ് വെസ്‌റ്റ് എളേരി കമ്മാടത്തെ സുഹൃത്ത് ചൂരിക്കാട്ട് സുധാകരനെയും ബന്ധക്കളെയും കൂട്ടി അദ്ദേഹത്തിൻ്റെ കാറിൽ ഡ്രൈവറായി പത്മകുമാർ കോഴിക്കോട്ടേയ്ക്ക് പോയത്. തിരിച്ച് വരുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെ കണ്ണപുരം ചെറുകുന്നിൽ വച്ച് ഗ്യാസ് സിലിണ്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു . ഇടിയുടെ അഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന 5 യാത്രക്കാരും മരണപ്പെട്ടു. ഇന്ന് വൈകിട്ട് നാലരയോടെ വീട്ടിൽ എത്തിച്ച മൃതദേഹം സംസ്കാരത്തിനായി ബദിയടുക്കയിലെ ഭാര്യ വീട്ടിലേക്ക് കൊണ്ട് പോയി . ഭാര്യ: രാധാമണി ബദിയടുക്ക. മക്കൾ: ശൈലനാഥ് (ബെംഗളുരു), ശൈലശ്രീ (ദുബായ്). മരുമകൻ: സുജിത്ത് (ദുബായ്). സഹോദരങ്ങൾ: ഗീതാമണി (വെളിയന്നൂർ, കോട്ടയം), ബിന്ദു.എൻ.നായർ.
കമ്മാടത്തെ സുധാകരൻ (52), ഭാര്യ അജിത (37), അജിതയുടെ സഹോദരൻ്റെ മകൻ ഒൻപത് വയസുകാരൻ ആകാശ്, കാനത്തിൽ കൃഷ്ണൻ (55) എന്നിവരാണ് മരിച്ച മറ്റുള്ളവർ .