പൂടുംകല്ല് പൈനിക്കരയിൽ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തി നശിച്ചു.

രാജപുരം: പൈനിക്കരയിൽ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന ഒമിനി വാൻ കത്തിനശിച്ചു. ലാൽകോ വുഡ്സ് ഉടമ വട്ടോടിയിൽ ‘ലാലു ജോസഫിൻ്റെതാണ് കത്തിനശിച്ച വാഹനം . ലാലു ജോസഫ് സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ രാത്രി 2 മണിയോടെയാണ് വാഹനം കത്തുന്നതായി വീട്ടുകാർ കണ്ടത്. വാൻ പൂർണമായും കത്തിനശിച്ചു.  സമീപത്ത് മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും നാശനഷ്ടം ഉണ്ടായിട്ടില്ല. രാജപുരം പോലീസിൽ പരാതി നൽകി.

Leave a Reply