രാജപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി വീണ് പരുക്കേറ്റ മുണ്ടോട്ടെ മേത്തലത്ത് ജോൺസൺ (45) നെ കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ജോൺസനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു ഉച്ചയോടെയാണ് രാജപുരത്തെ പന്നിക്കുഴിയിൽ ആലീസിൻ്റെ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി ജോൺസൺ 45 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കൈക്കും , കാലിനും പരിക്കേറ്റ ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കോൽ ഫയർസ്റ്റേഷൻ ഓഫിസർ ഷാജി ജോസഫിൻ്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തിയത്.