രാജപുരം : ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) കള്ളാർ പഞ്ചായത്ത് കൺവൻഷൻ കൊട്ടോടിയിൽ നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലത ദാമോദരൻ അധ്യക്ഷത വഹിച്ചു. ബി എം എസ് മുൻ മേഖല പ്രഭാരി കൃഷ്ണൻ കേളോത്ത് മുഖ്യപ്രഭാഷണം നടത്തി. ബിഎം എസ് പാണത്തൂർ മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി, ഹൊസ്ദുർഗ് മേഖല പ്രസിഡന്റ് ഭാസ്കരൻ, പാണത്തൂർ മേഖല വൈസ് പ്രസിഡന്റ് തങ്കച്ചൻ പാണത്തൂർ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മനോജ് താന്നിക്കാൽ, കൊട്ടോടി യൂണിറ്റ് സെക്രട്ടറി സുമ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.