.
രാജപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാഞ്ഞിരടുക്കം ഉർ സുലൈൻ പബ്ലിക് സ്‌കൂളിന് 12-ാം വർഷവും നൂറുമേനി വിജയം. 22 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 പേർ 90 ശതമാനത്തിന് മുകളിലും, 6 പേർ 80 ശതമാനത്തിന് മുകളിലും, 3 പേർ 70 ശതമാനത്തിനു മുകളിലും മറ്റുള്ളവർ 50 ശതമാനത്തിനും മുകളിലും മാർക്ക് നേടി. 93.6 ശതമാനം മാർക്ക് നേടി അൽഫോൻസ കെ.അഗസ്‌റ്റിൻ, 92 ശതമാനം നേടി അഭിനവ് മധു, 91.6 ശതമാനം നേടി അലോണ മരിയ അജി എന്നിവർ സ്‌കൂൾ തലത്തിൽ 1, 2, 3 സ്ഥാനങ്ങൾ നേടി. വിജയികളെ പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു, സ്‌കൂൾ മാനേജ് മെന്റ്, പിടിഎ, സ്റ്റാഫ് എന്നിവർ അഭിനന്ദനം അറിയിച്ചു.