സിബിഎസ്ഇ  പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

രാജപുരം : തുടർച്ചയായി പതിനെട്ടാം വർഷവും സിബിഎസ്ഇ  പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.   2023-24 അധ്യയനവർഷത്തിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 41 കുട്ടികളിൽ  ഏഴ് കുട്ടികൾ 90 ശതമാനത്തിന് മുകളിലും പത്തൊൻപത് കുട്ടികൾ 80 ശതമാനത്തിന് മുകളിലും മാർക്ക് മേടിച്ചാണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. 96.2 ശതമാനം മാർക്കോടെ വൈശാഖ് ബി സ്കൂൾ തലത്തിൽ ഒന്നാം റാങ്ക് നേടി. വിജയികൾക്ക് സ്കൂൾ മാനേജ്മെന്റ് അഭിനന്ദനം അറിയിച്ചു

Leave a Reply