രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

.

രാജപുരം : രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കാലിച്ചാനടുക്കo മണ്ഡലം 74 -ാം ബൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും ബ്ലോക്ക് സെക്രട്ടറിയുമായ രാജൻ ബാലൂർ മുഖ്യാതിഥിയായി.
എന്നും സാധാരണക്കാരെ ചേർത്തു നിർത്തിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമ്മ ദിനത്തിൽ  ശാസ്താംപാറയിലെ രുക്മിണിയുടെ ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂര ടാർപോളിൻ ഷീറ്റ് ഇട്ട് സേവന സന്നദ്ധത്യുടെ സന്ദേശം പകർന്നു നൽകാൻ ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി രാജൻ ബാലൂർ ചെയർമാനായ മഹാത്മാ ഗാന്ധി ചാരിറ്റബൾ ട്രസ്റ്റിന് സാധിച്ചു.
ബൂത്ത് പ്രസിഡന്റ് മുകുന്ദൻ മൂപ്പിൽ, വാർഡ് മെമ്പർ അഡ്വ. പി.ഷീജ, അനീഷ് മൂപ്പിൽ, ചന്ദ്രൻ മൂപ്പിൽ, ജിബിൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply