രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറൽബോഡിയോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്. കെ. എൻ.വേണു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി. കെ.ജെ.സജി. മേഖലാ കൺവീനർ. കെ.അഷറഫ് എന്നിവർ സംസാരിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി. പനത്തടി ടൗൺ പൂർണ്ണമായി വീതിയെടുത്ത് റാണിപുരത്തിന്റെ പ്രവേശന കവാടമായ പനത്തടിയിൽ ഡിവൈഡറും, സർക്കിളും സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു, പുതിയ ഭാരവാഹികളായി. പ്രസിഡന്റ്. കെ.എൻ. വേണു, ജനറൽ സെക്രട്ടറി എം.പി.വിനൂലാൽ, ട്രഷറർ, കെ. എസ്. മാത്യു എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് ബി.സുരേഷ് സ്വാഗതവും അജേഷ് കുമാർ നന്ദിയും പറഞ്ഞു.