ചുള്ളിക്കര കാഞ്ഞിരത്തടിയിൽ വീടിന് ഇടിമിന്നലേറ്റു നാശനഷ്ടം.

രാജപുരം : കാഞ്ഞിരത്തടിയിൽ വീടിന് ഇടിമിന്നലേറ്റു. കാഞ്ഞിരത്തടി കോളനിയിലെ മാണിക്യൻ്റെ വീടിനാണ് ഇന്നലെ അർധരാത്രിയോടെ ഇടിമിന്നേറ്റത്.  അടുക്കള, കിടപ്പ് മുറി എന്നിവിടങ്ങളിൽ ചുമരിന് വിള്ളൽ വീണു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാണിക്യൻ, ഭാര്യ നാരായണി എന്നിവർ ഭാഗ്യം കൊണ്ടാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. വയറിങ്ങ് കത്തിനശിച്ചു. പഞ്ചായത്ത് ഭവന പദ്ധതിയിൽ ലഭിച്ച വീട് അടുത്തിടെ നവീകരിച്ചിരുന്നു. സമീപത്തെ വീടുകളികൾ വൈദ്യുത ഉപകരണങ്ങൾ കത്തി നശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡംഗം, കള്ളാർ വില്ലേജ് അധികൃതർ എന്നിവർ വീട് സന്ദർശിച്ചു.

Leave a Reply