ജനാധിപത്യ മഹിള അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയ കോടോത്ത് ഡോ.അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണം സംഘടിപ്പിച്ചു.

രാജപുരം: ജനാധിപത്യ മഹിള അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണം സംഘടിപ്പിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി.കെ ചന്ദ്രമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ പ്രസിഡൻ്റ് രജനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.പി.ലക്ഷ്മി, ഏരിയ കമ്മിറ്റി അംഗം പി.ശ്രീജ, സ്കൂൾ പ്രിൻസിപ്പാൾ പി.എം.ബാബു, ഹെഡ്മിസ്ട്രസ് പി.സുമതി എന്നിവർ സംസാരിച്ചു. മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാൽ സ്വാഗതം പറഞ്ഞു.

Leave a Reply