
രാജപുരം: കണ്ണൂർ സർവകലാശാല ബി.എസ് സി ന്യൂജനറേഷൻ ലൈഫ് സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി പരീക്ഷയിൽ, രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ വിദ്യാർഥിനികൾ ഒന്നും, രണ്ടും, മൂന്നും റാങ്കുകൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് നേടിയ പി.വി.അനുശ്രീ, ഇരിയ കാട്ടുമാടം സ്വദേശികളായ വി.രാമചന്ദ്രൻ്റെയും, പി.വി.ശ്രീജയുടെയും മകളാണ്. രണ്ടാം റാങ്ക് നേടിയ കെ.ജ്യോത്സ്ന ജ്യോതീന്ദ്രൻ കണ്ണൂർ ചക്കരക്കൽ സ്വദേശികളായ എം.കെ.ജ്യോതീന്ദ്രൻ്റെയും കെ.സീനയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ ആർ.എസ്.മീര കുറ്റിക്കോൽ സ്വദേശികളായ എസ്.ആർ.സുരേഷ് കുമാർ , കെ.രമ എന്നിവരുടെ മകളുമാണ്.