
രാജപുരം: ലോക പുകയില വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് ഡോൺ ബോസ്കോ ഡ്രീം പ്രൊജക്ട് കാസർകോടും കോടോം ബേളൂർ പഞ്ചായത്തും കേരള സംസ്ഥാന എക്സ്സൈസ് വകുപ്പ് വിമുക്തി മിഷനും കുടുംബശ്രീയും സംയോജിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ, ശ്രീമതി ബിന്ദു കൃഷ്ണൻ പരിപാടിയിൽ അധ്യക്ഷപ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ മുഖ്യാഥിതിയായി. അസ്സിറ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എൻ.ജിരഘുനാഥൻ ക്ലാസെടുത്തു. അജി തോമസ് അടിയായിപ്പള്ളിയിൽ സ്വാഗതം പറഞ്ഞു. ഡ്രീം പ്രൊജക്ട് ഡയറക്ടർ ഫാ.സണ്ണി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണനും ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സോഷ്യൽ വർക്കർ സോന ജെയിംസ് നന്ദി പറഞ്ഞു.