റാണിപുരം കുണ്ടുപ്പള്ളിയിൽ ഹനുമാൻ കുരങ്ങെത്തി.

രാജപുരം : റാണിപുരം കുണ്ടുപ്പള്ളിയിൽ ഹനുമാൻ കുരങ്ങെത്തി. തൊഴിലുറപ്പ് തൊഴിലാളികളാണ് ഇന്നലെ വൈകുന്നേരം കുണ്ടുപ്പള്ളിയിലെ എം.കെ.ബാലകൃഷ്ണൻ്റെ വീടിൻ്റെ സമീപത്തായി ഹനുമാൻ കുരങ്ങിനെ കണ്ടത്. റാണിപുരം വന മേഖലയിൽ ഹനുമാൻ കുരങ്ങിനെ കാണാറില്ല. ആദ്യമായാണ് ഇത്തരം കുരങ്ങുകളെ ഈ ഭാഗത്ത് കാണാൻ കഴിഞ്ഞത്.സാധാരയായി ഇവ ഒറ്റക്ക് സഞ്ചരിക്കാറില്ല എന്നും, കുടുംബമായാണ് ഇത്തരം കുരങ്ങുകളെ കാണാറുള്ളത് എന്നും, കർണ്ണാടക വനമേഖലയിൽ നിന്നായിരിക്കാം എത്തിയതെന്നും വനവകുപ്പു ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply