കൊട്ടോടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി
രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. കളളാര്‍ പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍, പ്രിന്‍സിപ്പൽ ജോബി ജോസ്, കളളാര്‍ പഞ്ചായത്ത് സെക്രട്ടറി ജോസ് ഏബ്രഹാം, എസ്എംസി ചെയര്‍മാന്‍ ബി.അബ്ദുല്ല, പിടി.എ വൈസ് പ്രസിഡന്റ് സി.കെ.ഉമ്മര്‍, അധ്യാപകരായ ഷിനിത്ത് പാട്യം, കെ.അനില്‍കുമാര്‍ എന്നിവർ സംസാരിച്ചു.