എൻഡോസൾഫാൻ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു വീണു.
രാജപുരം: കാലവർഷക്കെടുതിയിൽ എൻഡോസൾഫാൻ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു വീണു. പുതിയകുടിയ്ക്കടുത്ത് താമസിക്കുന്ന പരേതനായ എലയ്ക്കാട്ട് കുര്യൻ – മേരി ദമ്പതിമാരുടെ വീടിൻ്റെ മുൻവശത്തുള്ള മുറ്റം റോഡിലേക്ക് ഇടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായത്.
എൻഡോസൾഫാൻ രോഗബാധിതനായി കിടപ്പുരോഗിയായിരുന്ന കുര്യൻ രണ്ടാഴ്ച മുമ്പാണ് നിര്യാതനായത്.