പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

രാജപുരം: പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ.എൻ.കൃഷ്ണൻ ലഹരി വിരുദ്ധ ദിനത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ഹെൽത്ത് ക്ലബ്ബ് കോഡിനേറ്ററായ ഒ.ഫിറോസ് ലഹരിവിരുദ്ധ ദിനം സന്ദേശം കുട്ടികൾക്ക് കൈമാറി. എൽ പി കുട്ടികളായ ശ്രാവൺ എസ് രാജും അവന്തികയും ലഹരി വരുത്തി വയ്ക്കുന്ന ദോഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം അവതരിപ്പിച്ചു. എസ് പി സി കേഡറ്റായ ശ്രേയ രാധാകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ച് എസ് വിഭാഗം കുട്ടികൾ ലഹരി ദിനവുമായി ബന്ധപ്പെട്ട് ഒരു സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് നൃത്ത ശില്പവും അരങ്ങേറി. എസ്പിസി യൂണിറ്റിന്റെ ഭാഗമായി യുപി, എച്ച്എസ് വിദ്യാർഥികൾക്ക് കൊളാഷ് മത്സരവും സ്കൂൾ തലത്തിൽ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.

Leave a Reply