മാലക്കല്ല് ലൂർദ് മാതാ കെസിസി യൂണിറ്റ് ടെലിവിഷൻ നൽകി.
രാജപുരം: സ്വന്തമായി ടെലിവിഷൻ വാങ്ങാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ റേഡിയോ പരിപാടികൾ കേട്ട് സംതൃപ്തി അടയുന്ന കുടുംബത്തിന് മാലക്കല്ല് ലൂർദ് മാതാ കെ. സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ടെലിവിഷൻ വാങ്ങി നൽകി. കോളിച്ചാൽ പ്രാന്തർക്കാവിലെ പുളിമൂട്ടിൽ തോമസ് എന്ന അനിയൻ കുഞ്ഞിനാണ് കെസിസിയുടെ സഹായ ഹസ്തം നൽകിയത്. പനത്തടി പഞ്ചായത്ത് അംഗമായ എൻ.വിൻസെന്റും പാലിയേറ്റീവ് പ്രവർത്തകനായ എ.എ.തോമസും ആണ് അനിയൻ കുഞ്ഞിന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്ന റേഡിയോയെക്കുറിച്ചും ഭാര്യ ലീലാമ്മയ്ക്ക് ടെലിവിഷനോടുള്ള ഒടുങ്ങാത്ത ആഗ്രഹത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട മാലക്കല്ല് ലൂർദ് മാതാ പള്ളി വികാരി ഫാദർ ഡിനോ കുമ്മാനിക്കാട്ട് കെ.സി.സി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.തുടർന്നാണ് ലൂർദ് മാതാ കെ.സി.സി യൂണിറ്റ് അദ്ദേഹത്തിന്റെ കുടുംബത്തിന് ടെലിവിഷൻ കൈമാറിയത്. മാലക്കല്ല് ലൂർദ് മാതാ പള്ളി ഹാളിൽ ഫാ.ഡിനോ കുമാനിക്കാട്ട് കുടുംബത്തിന് ടെലിവിഷൻ കൈമാറി. യൂണിറ്റ് ഭാരവാഹികളായ ബിനേഷ് വാണിയംപുരയിടത്തിൽ, ബേബി പള്ളികുന്നേൽ , ടോമി നെടുംതൊട്ടിയിൽ,ലിജോ വെളിയംകുളത്തിൽ, ബേബി സംബന്ധിച്ചു. 1960 കളിലെ കോട്ടയം രൂപതയുടെ മലബാർ കുടിയേറ്റത്തിന്റെ ഭാഗമായാണ് അനിയൻ കുഞ്ഞും കുടുംബവും മലബാറിലേക്ക് കുടിയേറിയത്.