എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.
രാജപുരം: പനത്തടി പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളികളിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ പനത്തടി യൂത്ത് കോൺഗ്രസ് അനുമോദിച്ചു. കർഷക കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് അജീഷ് കോളിച്ചാൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റും മുൻ യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആയ ബി.പി. പ്രദീപകുമാർ മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് കെ. ജെ.ജെയിംസ്, യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീധരൻ, യുത്ത് കോൺഗ്രസ് പനത്തടി മണ്ഡലം ജനറൽ സെക്രട്ടറി സന്ദീപ് കോളിച്ചാൽ എന്നിവർ സംസാരിച്ചു.