കോൺഗ്രസ്സ് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എമർജിംഗ് ലീഡർ ഷിപ്പ് ക്യാമ്പ്  സംഘടിപ്പിച്ചു

രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എമർജിംഗ് ലീഡർഷിപ്പ് ക്യാമ്പ് ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡൻ്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ബളാൽബ്ലോക്ക് പ്രസിഡൻ്റ്  മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ.ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും പ്രമേയവും അവതരിപ്പിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ,  ഡി സി സി സെക്രട്ടറിമാരായ ഹരീഷ് പി നായർ, പി.വി.സുരേഷ്, എം.സി.പ്രഭാകരൻ, കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കെ.ബാലകൃഷ്ണൻ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.നാരായണൻ നന്ദിയും പറഞ്ഞു. തുടർന്ന് കണ്ണൂർ ഡിസി സി സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ, കണ്ണൂർ യൂണിവേസിറ്റി മുൻ വൈസ് ചാൻസിലർ ഖാദർ മാങ്ങാട് എന്നിവർ ക്ലാസ്സെടുത്തു. ചടങ്ങിൽ മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് മാരായ എ.വി.മാത്യു, സോമി മാത്യു, കരുണാകരൻ നായർ ഇടത്തോട്, ബാബു കദളിമറ്റം എന്നിവരെ ആദരിച്ചു. സമാപന സമ്മേളനം കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ്  പി.എ.ആലി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് മാരായ എം എം സൈമൺ, കെ ജെ ജെയിംസ്, എം.പി.ജോസഫ്, നാരായണൻ വയമ്പ്, ബാലകൃഷ്ണൻ നായർ മാണിയൂർ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ബിജു ചാമക്കാല സ്വാഗതവും ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരിപ്പുറത്ത് നന്ദിയും പറഞ്ഞു.

Leave a Reply