ചാമക്കുഴി എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആൻ്റ് ഗ്രമ്പാലയത്തിന്റെ നേതൃത്വത്തിൽ കെ.എൻ പ്രശാന്തിന്റെ നോവൽ .പൊനം : ചർച്ച ചെയ്തു. എം.ജയചന്ദ്രൻ മോഡറേറ്ററായി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി ബി.കെ.സുരേഷ് മുഖ്യാഥിതിയായി. എ.ടി.ശ്രീലത, ജയൻ അടുക്കം, സന്ദീപ് രാമ്പേത്ത്, കമലാക്ഷൻ മാസ്റ്റർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. നോവലിസ്റ്റ് കെ.എൻപ്രശാന്ത് ചർച്ചകൾക്ക് മറുപടി പറഞ്ഞു. വിപിൻ ജോസി, പി.ഹരീഷ് കുമാർ , പി.രവി , എ.ടി.രമേശൻ എന്നിവർ സംസാരിച്ചു. സി രാജേന്ദ്രൻ സ്വാഗതം. പറഞ്ഞു

Leave a Reply