ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കൊട്ടോടി ആയുർവേദ മെഡിക്കൽ ഓഫിസർ സന്ദർശിച്ചു.

ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കൊട്ടോടി ആയുർവേദ മെഡിക്കൽ ഓഫിസർ സന്ദർശിച്ചു.

രാജപുരം : മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് കള്ളാർ പഞ്ചായത്തിൽപ്പെട്ട ഓട്ടകണ്ടം , മുണ്ടമണി എന്നീ പ്രദേശങ്ങളിലെ 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച  ചുള്ളിക്കര ജിഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കൊട്ടോടി ഗവ:ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ജി.ആരതി സന്ദർശിച്ച് ‘ബോധവൽക്കരണ ക്ലാസ് നടത്തി മരുന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ, വില്ലേജ് ഓഫീസർ റുഖിയ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി എന്നിവർ സംസാരിച്ചു.

Leave a Reply