രാജപുരം: കള്ളാർ പഞ്ചായത്തിലെ മുണ്ടമാണി ഊരു നിവാസികളെ ഉരുൾപൊട്ടൽ സാധ്യത പരിഗണിച്ചു മാറ്റി പാർപ്പിച്ച ക്യാമ്പ് മലവേട്ടുവ മഹാസഭ ഭാരവാഹികൾ സന്ദർശിച്ചു. ശാശ്വത പരിഹാരമായി വാസയോഗ്യമായ ഭൂമി അനുവദിച്ചു വീട് നിർമിച്ചു നൽകണമെന്ന് ഊരു നിവാസികൾ ആവശ്യപെട്ടു. പ്രസ്തുത ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ക്യാമ്പിൽ എത്തുകയും, സംഘനയുടെ നിർദ്ദേശപ്രകാരം ഊരുനിവാസികൾ നിവേദനം നൽകി. മലവേട്ടുവ മഹാസഭ മേഖല കമ്മിറ്റി പ്രസിഡന്റ് സി.വി.ശിവദാസ്, ജില്ലാ കമ്മിറ്റി അംഗം സി.പി.ഗോപാലൻ , നാരായണൻ മുണ്ടമാണി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
.