പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി എസ് സി പരിശീലനം

രാജപുരം: പനത്തടി സർവീസ് സഹകരണ ബാങ്ക് വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി എസ് സി പരിശീലനം ആരംഭിച്ചു. 2024 ആഗസ്റ്റ് മാസം നാലാം തീയതി മുതൽ മൂന്നുമാസം തുടർച്ചയായ ഞായറാഴ്ചകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം ഉദ്യോഗാർഥികൾക്ക് ആണ് പരിശീലനം നൽകുന്നത്. സൗജന്യ പിഎസ്‌സി പരിശീലനത്തിൻ്റെ ഉദ്ഘാടനം പൂടംകല്ലിലുള്ള ബാങ്ക് ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട തൃക്കരിപ്പൂർ എംഎൽഎ ശ്രീ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് അഡ്വക്കേറ്റ് ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് സെക്രട്ടറി ദീപു ദാസ് സ്വാഗതം പറഞ്ഞു. ബാങ്ക് ഡയറക്ടർ ശ്രീ ജിനോ ജോൺ പി എസ് സി പരിശീലകൻ ശ്രീ രമേശ് എന്നിവർ സംസാരിച്ചു.

Leave a Reply