.
രാജപുരം : ടി.എസ് എസ്.എസ് പാണത്തൂർ ട്രസ്റ്റ് മുപ്പതാം വാർഷിക പൊതുയോഗം പാണത്തൂർ സൺഡേ സ്കൂൾ ഹാളിൽ വെച്ച് ചേർന്നു. യോഗം ടി എസ് എസ് പനത്തടി മേഖല ഡയറക്ടർ ഫാ.ജോർജ് പഴേപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.വർഗ്ഗീസ് ചെരിയംപുറത്തിൻ്റെ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ബീന ബേബി, മേഖല സെക്രട്ടറി വർഗീസ് ചെമ്പിത്തറ, യൂണിറ്റ് അസി. ഡയറക്ടർ ഫാ.മാത്യു ചെമ്പ്ലായിൽ, ഇടവക കോഓർഡിനേറ്റർ ജോണി തോലമ്പുഴ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മേരി വരകുകാലായിൽ പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡൻ്റ് മനോജ് ചെറുവിള്ളാത്ത് സ്വാഗതവും ട്രസ്റ്റി അജി പൂന്തോട്ടത്തിൽ നന്ദിയും പറഞ്ഞു. പ്രവർത്തന വർഷം മുടക്കം വരാതെ നിക്ഷേപം നടത്തിയ അംഗങ്ങൾക്കുള്ള സമ്മാന വിതരണം നടത്തി.