കുട്ടിക്ക് ഒരു വീട് പദ്ധതിയുടെ കട്ടിള വച്ചു.

രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സ്കൂൾ പി ടി എ യുടെയും കോടോം ബേളൂർ പഞ്ചായത്ത് 3, 4 വാർഡ്തല സമിതിയുടെയും സഹായത്തോടെ  നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിൻ്റെ കട്ടിള വെയ്ക്കൽ ചടങ്ങ്  പ്രിൻസിപ്പൽ സെക്രട്ടറി ഡോ:രാജു നാരായണ സ്വാമി  നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണൻ അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്ത് അംഗം പി.കുഞ്ഞി കൃഷണൻ , പിടിഎ പ്രസിഡൻ്റ് സൗമ്യ വേണു ഗോപാൽ, എസ് എം സി പ്രസിഡൻ്റ് ടി.ബാബു, പിടിഎ വൈസ് പ്രസിഡൻ്റ് പി.രമേശൻ, ഹെഡ്മാസ്റ്റർ കെ.അശോകൻ, എ.എൻ.രതീഷ് കുമാർ, കെ.ബി.ബിജു മോൻ, വിദ്യ വേണുഗോപാൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ പി.എം.ബാബു സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ.ജയരാജൻ നന്ദിയും പറഞ്ഞു.

Leave a Reply