രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് , മോഡൽ ജെൻഡർ റിസോഴ്സ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ യുആർബി ഗ്ലോബൽ അവാർഡ് ജേതാവ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ആദരിച്ചു കുടുംബശ്രീ സിഡിഎസ് -ജിആർസി യുടെ കലാ ട്രൂപ്പിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ പി.ഗോപാലകൃഷ്ണൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രി, വാർഡ് മെമ്പർ പി.ഗോപി, സി ഡി എസ് വൈസ് ചെയർ പേഴസൺ പി.എൽ ഉഷ എന്നിവർ പ്രസംഗിച്ചു. കുടുംബ ശാക്തീകരണം ” എന്ന വിഷയത്തിൽ ബളാൽ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകൻ മെയ്സൺ ക്ലാസ്സ് എടുത്തു. സിഡിഎസ് ചെയർപേഴ്സൺ സി.ബിന്ദു സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി നന്ദി യും പറഞ്ഞു. പിന്നീട് കലാ ട്രൂപ്പിലെ കലാകാരികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലയിൽ മികച്ച പ്രവർ നങ്ങൾ നടത്തുന്ന മോഡൽ ജി ആർസി ആണ് കോടോം ബേളൂർ മോഡൽ ജി ആർസി ജി ആർ സിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട സഹായം ചെയ്യാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചു. സിഡിഎസ് മെമ്പർമാർ സബ് കമ്മിറ്റി കൺവീനർമാർ ആനിമേറ്റർമാർ തുടങ്ങിയവർ നേതൃത്വം നൽകി.