നവീകരിച്ച ക്രിട്ടിക്കൽ കെയർ വിഭാഗവുമായി ഐഷാൽ മെഡിസിറ്റി

കാഞ്ഞങ്ങാട് : അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും അന്തർദേശീയ നിലവാരമുള്ള ക്രിട്ടിക്കൽ കെയർ ചികിത്സാ രീതിയുമായി ഐഷാൽ മെഡിസിറ്റിയുടെ പുതിയ ഐസിയു പ്രവർത്തനം ആരംഭിച്ചു. അണുബാധ തടയുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പൂർണ്ണമായും ശീതികരിച്ച ഐസിയുവിൽ നാല് വെന്റിലേറ്റർ കിടക്ക ഉൾപ്പെടെ എട്ട് കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ, ബൈ-പാപ്, സി-പാപ്, പോയിന്റ് ഓഫ് കെയർ അൾട്രാ സൗണ്ട്, പോർട്ടബിൾ എക്സ് റേ, ഇൻഫ്യൂഷൻ പമ്പ്, സിറിഞ്ച് പമ്പ് തുടങ്ങിയ ആധുനിക ഉപകരണങ്ങൾക്ക് പുറമെ 24 മണിക്കൂറും ഓക്സിജൻ വിതരണം ഉറപ്പ് വരുത്തുന്നതിനായി കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രോഗിയുടെ നില ഒരൽപം വഷളായാൽ തീവ്രപരിചരണത്തിന് വേണ്ടി കണ്ണൂരിലേക്കും മംഗലാപുരത്തേക്കും യാത്ര ചെയ്യേണ്ടി വരുന്ന കാഞ്ഞങ്ങാട് സ്വദേശികൾക്ക് നിലവാരമുള്ളതും മികവുറ്റതുമായ തീവ്രപരിചരണം കാഞ്ഞങ്ങാടിൽ തന്നെ നൽകാൻ സാധിക്കുന്നത് ഏറെ ആത്മസംതൃപ്തിയുണ്ടാക്കുന്ന കാര്യമാണെന്ന് മാനേജിങ് ഡയറക്ടർ ഡോ മൊയ്തീൻ കുഞ്ഞി നവീകരിച്ച ഐസിയു ഉദഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ ആയ ഡോ:വൈശാഖ്, എമർജൻസി & ക്രിട്ടിക്കൽ കെയർ വിഭാഗം ഡോക്ടർമാരായ ഡോ ബഷീർ മാണ്ടിയൻ, ഡോ ശിവരാജ് യുപിൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്രിട്ടിക്കൽ കെയറിന്റെ പ്രവർത്തനം. ഡോ ബഷീർ മാണ്ടിയൻ, ഡോ ശിവരാജ് യുപിൻ എന്നിവരുടെ സേവനം 24 മണിക്കൂറും ലഭ്യമായതിനാൽ രോഗിയുടെ സുരക്ഷ, ചികിത്സയുടെ നിലവാരം എന്നിവയിൽ ഗുണമേന്മ ഉറപ്പു വരുത്തുന്നു.
ഒപ്പം ഐസിയുവിന്റെ പ്രവർത്തനം സുഖഖമാക്കുന്നതിനു വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന CT സ്കാൻ, ഡിജിറ്റൽ എക്സ് റേ, ലാബ്, ഫാർമസി സൗകര്യങ്ങളും, രോഗികൾക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വരുകയാണെങ്കിൽ കാർഡിയോളജി, ന്യൂറോളജി, പൾമനോളോജി, നെഫ്രോളജി. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്

Leave a Reply