രാജപുരം : ബേഡകം സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന പാണത്തൂർ ഗവ:ഹൈസ്കൂൾ എസ്പിസി ഇൻസ്ട്രക്ടർ ഇ.നാരായണന് പാണത്തൂർ ഗവ:ഹൈസ്കൂൾ പിടിഎ, എസ്എംസി, എംപിടിഎ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മൂന്ന് വർഷക്കാലമായി സ്കൂളിലെ എസ്പിസി പരിശീലകനായിരുന്നു. പ്രധാനധ്യാപകൻ എ.എം.കൃഷ്ണൻ ഉപഹാരം നൽകി. പിടിഎ പ്രസിഡൻ്റ് പി.തമ്പാൻ, വൈസ് പ്രസിഡൻ്റ് സെൻ ഇ.തോമസ്, എസ്എംസി ചെയർമാൻ എം.കെ.സുരേഷ്, എംപിടിഎ പ്രസിഡൻ്റ് കെ.വി.ശാലിനി, എസ്പിസി രക്ഷാകർത്ത് പ്രസിഡൻ്റ് കെ.ഗോപാലകൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് വി.രാജേഷ്, എസ്.എൻ.ശ്രീകുമാർ, എം.പി.സ്നേഹ എന്നിവർ സംസാരിച്ചു.