രാജപുരം: കളര്‍ വില്ലേജ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ ഓഫീസ് ഇവിടെനിന്നും മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് വന്യജീവി ശല്യം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് അവിടെയെത്തി വന്യ ജീവികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ചെയ്യുന്നത്. ഇപ്പോള്‍ ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത് കള്ളാറിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന്റെ ക്വാര്‍ട്ടേഴ്‌സിലാണ്.വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളെ ഏതുസമയത്തും സംരക്ഷിക്കാന്‍ വാഹനവും ഉദ്യോഗസ്ഥരും സജ്ജമായി ഇരിക്കുന്ന ഓഫീസാണിത്. പാണ്ടി ഭാഗത്ത് ആനശല്യം കൂടുതലാണെന്ന കാരണം പറഞ്ഞാണ് ഈ ഓഫീസ് ബോവിക്കാനത്തെക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം ആണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലയില്‍ പെട്ട പെട്ട മരുതോം, റാണിപുരം, കല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകുന്നതും, പുലികള്‍ അടക്കം നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ഭീതി ഉണ്ടാക്കുന്നത് മറച്ചുവെച്ചാണ് ഇത്തരത്തിലൊരു ഓഫീസ് ഇവിടെ നിന്നും മാറ്റാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമം നടക്കുന്നതെന്ന് സിപിഐ മണ്ഡലം കമ്മിറ്റി ആരോപിച്ചു.ഇങ്ങനെ ഒരു ശ്രമം ഉണ്ടായാല്‍ ശക്തമായി എതിര്‍ക്കുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു.