
രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ സ്തുത്യർഹമായ സേവനത്തിനിടയിൽ അകാലത്തിൽ മരണപ്പെട്ട അദ്ധ്യാപകൻ സുജിൽ മാത്യൂവിൻ്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.ജോബിഷ് തടത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ . സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി, വാർഡ് മെമ്പർ മിനി ഫിലിപ്പ്, പിടിഎ പ്രസിഡണ്ട് എ.സി.സജി, എം പി ടി എ പ്രസിഡണ്ട് ഷൈനി ടോമി, വ്യാപാരി വ്യവസായി പ്രതിനിധി സജി അടിയായിപ്പളളി , പൂർവ്വ വിദ്യാർത്ഥി പ്രസിഡണ്ട് സജി കുരുവിനാവേലിൽ, സ്കൂൾ ലീഡർ അൽന സോണിഷ്, അധ്യാപകരായ മൊൾസി തോമസ്, ബിജു പി ജോസഫ് എന്നിവർ സംസാരിച്ചു.