ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം ഉത്രാടം, തിരുവോണം നാളുകളിൽ.

രാജപുരം : പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം 2024’ ഉത്രാടം, തിരുവോണം നാളുകളില്‍ നടത്തും. ഉത്രാടം നാളില്‍ രാവിലെ 8 മണിക്ക് കൊട്ടോടിയില്‍ നിന്നും ചുള്ളിക്കരയിലേക്ക് ക്രോസ് കണ്‍ട്രി. 9 മണിക്ക് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രാജപുരം സി ഐ രാജേഷ് പി നിര്‍വഹിക്കും. ഓണാഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.മോഹനന്‍ അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്‍സി ജോസഫ്, കള്ളാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോസ് പുതുശ്ശേരിക്കാലയില്‍, ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി കണ്‍വീനര്‍ എ.കെ .രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ഓണാഘോഷ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ജോളി മാത്യു സ്വാഗതവും നാരായണന്‍ അമ്പായത്തടി നന്ദിയും പറയും.10 മണി മുതല്‍ വിവിധ കലാകായിക മത്സരങ്ങള്‍. വൈകുന്നേരം 3 മണിക്ക് പായസം മത്സരം. തുടര്‍ന്ന് വിവിധ വിഭാഗങ്ങള്‍ക്കായുള്ള ക്വിസ് മത്സരം. 6 മണിക്ക് സമ്മാനദാനം. 6.30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍. 7.30 മുതല്‍ സിനിമാറ്റിക് ഡാന്‍സ് മത്സരം. 8.30ന് മെഗാ സ്റ്റേജ് ഷോ ‘മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്’. തിരുവോണം നാളില്‍ രാവിലെ 9 മണിക്ക് പൂക്കള മത്സരം. ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ പുരുഷന്മാരുടെ വടംവലി. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യും. സിനിമാതാരവും എഴുത്തുകാരിയുമായ സി.പിശുഭ ഓണസന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ സമ്മാനദാനം നിര്‍വഹിക്കും. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, രാജപുരം പ്രസ്റ്റ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, ജോയിന്റ് സെക്രട്ടറി ബി.കെ.സുരേഷ് എന്നിവര്‍ സംസാരിക്കും. ഓണാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.വി.ഷാബു സ്വാഗതവും ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സി.കെ.നൗഷാദ് നന്ദിയും പറയും. തുടര്‍ന്ന് ഫ്ലവേഴ്‌സ് ടോപ് സിങ്ങര്‍ കൗശിക്, ചലചിത്ര പിന്നണി ഗായിക അശ്വതി രമേഷ് എന്നിവര്‍ നയിക്കുന്ന ഗാനമേള. പരിപാടിയില്‍ നിന്നും മിച്ചം വരുന്ന തുകയില്‍ ഒരു ഭാഗം വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജിനീഷ് ജോയി, ജനറല്‍ സെക്രട്ടറി കെ.വി.ഷാബു , ജോയിന്റ് കണ്‍വീനര്‍ വിനോദ് ജോസഫ് , ട്രഷറര്‍ പി.പ്രസാദ്, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സി.കെ.നൗഷാദ് എന്നിവര് പറഞ്ഞു.

Leave a Reply