രാജപുരം: നവംബർ 11, 12,18,19,20 തീയതികളിൽ മാലക്കല്ലിൽ നടക്കുന്ന
അറുപത്തി മൂന്നാമത് ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫിന് കൈമാറി നിർവഹിച്ചു. ചടങ്ങിൽ കള്ളാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, കെ.ജെ.ജെയിംസ്, ബി.അജിത്ത് കുമാർ, എൻ. വിൻസെൻ്റ്, വി.സബിത, വനജ ഐത്തു, സ്കൂൾ മാനേജർ മാരായ ഫാ.ഡിനോ കുമ്മാനിക്കാട്ട്, പി.സുബീർ, പി ടി എ പ്രസിഡൻ്റ് എ.സി.സജി, കെ.മിസിരിയ, ഷൈനി ടോമി, സജി കുരുവിനാവേലിൽ, കെ.അനിൽകുമാർ, എച്ച്.വിഘ്നേശ്വര ഭട്ട്, പ്രധാനാധ്യാപകരായ എം.എ.സജി, കെ.റഫീഖ് എന്നിവർ സംസാരിച്ചു.