കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്.

രാജപുരം : കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. ബന്തടുക്ക സ്വദേശി ഡോമിനിക് അറക്കപറമ്പിലിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. രാവിലെ റബ്ബർ ടാപ്പിംഗിന് തോട്ടത്തിൽ പോയപ്പോഴാണ് ആക്രമണത്തിന് ഇരയായത്.കൂട്ടമായി വന്ന കാട്ടുപന്നികളുടെ ഇടയിൽ നിന്നും കഷ്ടിച്ചാണ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സന്ദർശിക്കുകയും നിർദ്ദിഷ്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ തുഛമായ സംഖ്യ അദ്ദേഹത്തിൻ്റെ കുടുംബത്തിന് സഹായകരമല്ലെന്നും ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. പനത്തടി ഫൊറോന ഡയറക്ടർ ഫാ.അനീഷ് ചക്കിട്ടമുറി, ഫാ.തോമസ് പാമ്പക്കൽ, ഫൊറോന പ്രസിഡൻ്റ് ജോണി തോലമ്പുഴ, ജോസ് തൈപ്പറമ്പിൽ, സണ്ണി ഇലവുങ്കൽ ,ജോസ് നാഗരോലിൽ, ജോസ് അറക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply