രാജപുരം: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ചെറുപനത്തടി പാടശേഖരത്തിലെ കൊയ്ത്തുൽത്സവം നാടിന് ആവേശമായി. പനത്തടി താനത്തിങ്കൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 113 വർഷങ്ങൾക്ക് ശേഷം 2025 മാർച്ച് 21, 22, 23 തീയതികളിൽ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാൻ ചെറുപനത്തടി പാടശേഖരത്തിൽ നടത്തിയ കൊയ്ത്തുൽസവമാണ് നാടിന് ആവേശമായത്. പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്ന എന്ന വിത്താണ് പാടശേഖരത്തിൽ കൃഷി ഇറക്കിയത്. ഉപ്പള ഷെയ്ക്ക് സയ്യിദ് ഫൗണ്ടേഷൻ ഓൾഡേജ് ഹോം മാനേജിംഗ് ട്രസ്റ്റീ ഇർഫാന ഇഖ്ബാൽ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ. ബാലചന്ദ്രൻ നായർ അധ്യക്ഷനായി. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സുപ്രിയ ശിവദാസ്,എൻ വിൻസെന്റ്, കെ. കെ വേണുഗോപാലൻ, രാധാ സുകുമാരൻ, അസി.കൃഷി ഓഫീസർ കെ. വി ഗോപിനാഥ് ,ജനറൽ കൺവീനർ കൂക്കൾ ബാലകൃഷ്ണൻ, കെ. എൻ രമേശൻ, മനോജ് പുല്ലുമല, കെ. സുകുമാരൻ നായർ, ടി.പി.ശശി, വി.വി.കുമാരൻ, ടി. ഉണ്ണികൃഷ്ണൻ, ടി.പി.പ്രശാന്ത് കുമാർ, ടി.പി .ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.