രാജപുരം: സിപിഎം പനത്തടി ഏരിയാ സമ്മേളനം നവംബർ 9, 10 തിയ്യതികളിൽ പാണത്തൂരിൽ നടക്കും
പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കായക്കുന്ന് സി.നാരായണൻ രക്ത സാക്ഷി സ്മാരക സ്തൂപത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം പാർട്ടി പനത്തടി ഏരിയാ കമ്മറ്റി അംഗം ടി.വി.ജയചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മധു കോളിയാർ അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗങ്ങളായ ബാനം കൃഷ്ണൻ , യു.തമ്പാൻ, പി.ഗംഗാധരൻ, രജനി കൃഷ്ണൻ, കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി എം.അനീഷ് കുമാർ , തായന്നൂർ ലോക്കൽ സെക്രട്ടറി ഇ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി.സജിത്ത് സ്വാഗതം പറഞ്ഞു.