രാജപുരം: 63-ാംമത് ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ്ഗ് എഇഒ മിനി ജോസ്ഫ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.വിഘ്നേശ്വര ഭട്ട്, കള്ളാർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ഗോപി, പി.ഗീത, പനത്തടി പഞ്ചായത്തംഗം കെ.ജെ.ജയിംസ് , രാജപുരം ഫെറോന വികാരി ഫാ.ജോസ് അരീച്ചിറ, എച്ച് എം ഫോറം കൺവീനർ കെ.വി.രാജീവൻ , എച്ച് എസ് എസ് കോർഡിനേറ്റർ അരവിന്ദാക്ഷൻ മാലക്കല്ല് സെൻ്റ് മേരീസ് എയു പി സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട്, കള്ളാർ എ എൽ പി സ്കൂൾ മാനേജർ പി.സുബീർ, ഹെഡ് മാസ്റ്റർ എ.റഫീഖ്, മാലക്കല്ല് എയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ്, കെ വി വി ഇ എസ് ജില്ലാ പ്രസിഡൻ്റ് കെ.ജെ.സജി, കള്ളാർ എൽപി സ്ക്കൂൾ പി ടി എ പ്രസിഡൻ്റ് മിസ് രിയ , മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ എം പി ടി എ പ്രസിഡൻ്റ് ഷൈനി ടോമി എന്നിവ സംസാരിച്ചു.
ചടങ്ങിൽ സുവനീർ പ്രകാശനവും നടന്നു. സംഘാടക സമിതി ജനറൽ കൺ വീനർ എം.എ.സജി സ്വാഗതവും, പ്രോഗ്രാ കമ്മിറ്റി കൺ വീനർ ബിജു പി .ജോസഫ് നന്ദിയും പറഞ്ഞു.