കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 25, 26 ചുള്ളിക്കരയിൽ.

രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 25, 26 തീയതികളിലായി ചുള്ളിക്കര (പി പി രവീന്ദ്രന്‍ നഗര്‍) മേരി ടാക്കീസ് ഓഡിറ്റോറിയത്തില്‍ നടക്കും.
25ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍. 9: 30ന് പതാക ഉയര്‍ത്തല്‍. കെ ഇ ഡബ്ല്യു എസ് എ ജില്ലാ വൈസ് പ്രസിഡന്റ് എ.എം .അബ്ദുള്ള അനുസ്മരണവും അനുശോചനവും നടത്തും.
സംസ്ഥാന പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.വി.മണിയുടെ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി തോമസ് കെ.കുര്യാക്കോസ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ക്ഷേമ ഫണ്ട് പ്രസിഡന്റ് അജിത്ത് കുമാര്‍ കെ ഇ ഡബ്ല്യു എസ് എ ക്ഷേമഫണ്ടും ആനുകൂല്യങ്ങളും എന്ന വിഷയം വിശദീകരിക്കും. ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമന്‍ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന ക്ഷേമ ഫണ്ട് ബോര്‍ഡ് മെമ്പര്‍ കെ.മനോജ് ക്ഷേമ ഫണ്ട് റിപ്പോര്‍്് ട്ടും ജില്ലാ ട്രഷറര്‍ ടി.വി.കുമാരന്‍ വരവ് ചെലവ് കണക്കും , സംസ്ഥാന ട്രഷറര്‍ കെ.പി.രമേശന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച, നിര്‍ദ്ദേശങ്ങള്‍, പ്രമേയങ്ങള്‍, പൊതു ചര്‍ച്ച, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ എന്നിവ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍.ചന്ദ്രന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജിന്‍ലാല്‍ , ടി.വി.സുകുമാരന്‍, കെ.വി.വിനീത് എന്നിവര്‍ സംസാരിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി സി.വിദ്യാധരന്‍ സി സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.വേണുഗോപാലന്‍ നന്ദിയും പറയും.
26ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കമ്പനി സ്റ്റാള്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ നിർവഹിക്കും. 11:30ന് കമ്പനി ഡെമോണ്‍സ്‌ട്രേഷന്‍ സംസ്ഥാന സെക്രട്ടറി തോമസ് കെ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3:30ന് പ്രകടനം. തുടര്‍ന്ന് പൂടംകല്ലിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സയന്റിസ്റ്റ് ഡോക്ടര്‍ സിനോഷ് സ്‌കറിയാച്ചന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി തോമസ് കെ.കുര്യാക്കോസ് സാന്ത്വന സഹായ വിതരണം നടത്തും. മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണം സംസ്ഥാന ട്രഷറര്‍ കെ.പി . രമേശൻ, എസ്എസ്എല്‍സി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എ വി സുകുമാരന്‍ എന്‍ഡോമെന്റ് വിതരണം ‘കെ ഇ ഡബ്ല്യു എസ് എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.വി.രാകേഷ്, ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമന്‍ പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കൽ എന്നിവ നിർവഹിക്കും. കള്ളാര്‍ പഞ്ചായത്ത് അംഗങ്ങളായ ബി.അജിത്ത്കുമാര്‍, ജോസ് പുതുശ്ശേരികാലായില്‍, കെ ഇ ഡബ്ല്യു എസ് എ സംസ്ഥാന ക്ഷേമ ഫണ്ട് ബോര്‍ഡ് ബോര്‍ഡ് മെമ്പര്‍ കെ.മനോജ്
, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡന്റ് എന്‍.മധു, വ്യാപാരി വ്യവസായി സമിതി പനത്തടി ഏരിയ സെക്രട്ടറി സിനു കുര്യാക്കോസ് എന്നിവര്‍ സംസാരിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍ കൊട്ടോടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.വിദ്യാധരന്‍ നന്ദിയും പറയും.
പത്ര സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.വി.മണി, ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമന്‍, ട്രഷറര്‍ ടി.വി.കുമാരന്‍, ജോയിന്റ് സെക്രട്ടറി സി.വിദ്യാധരന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍ കൊട്ടോടി, പബ്ലിസിറ്റി ചെയര്‍മാന്‍ കെ.വി.വിനീത് , വി.വേണുഗോപാലന്‍, മുന്‍ ജില്ലാ പ്രസിഡന്റ് ബി.സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply