രാജപുരം: രാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും പനത്തടി പഞ്ചായത്തിലെ കൊളപ്പുറം, പൂടംകല്ല് അടുക്കം, ഇരിക്കുംകല്ല്, ബളാംന്തോട് കാപ്പിത്തോട്ടം ജംഗ്ഷൻ, പാണത്തൂർ അയ്യപ്പക്ഷേത്രത്തിന് സമീപം, കമ്പിക്കാനം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ അനുവദിച്ച ചെറിയ ഉയരവിളക്കുകളുടെ ഉദ്ഘാടനം രാജ് മോഹനൻ ഉണ്ണിത്താൻ നിർവഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങളായ കെ ജെ ജെയിംസ്,എൻ വിൻസെന്റ്, കെ.കെ വേണുഗോപാൽ, സി.ആർ.ബിജു, രാധാസുകുമാരൻ, വി.വി.ഹരിദാസ്, സജിനി മോൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു