രാജപുരം : അയ്യൻകാവ് ഉഷസ് വായനശാലയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 70 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ആയൂഷ് മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് (വയോജനം) ക്യാമ്പ് നടത്തി. വായനശാല രക്ഷാധികാരി കെ.കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബി.രത്നാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് എ.കെ.മാധവൻ, കിസാൻ പുരുഷ സ്വയം സഹായ സംഘം
സെക്രട്ടറി വി.വിനീത് എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി സി.ജിഷാദ് സ്വാഗതവും. എക്സിക്യൂവ് അംഗം എ.പത്മനാഭൻ നന്ദിയും പറഞ്ഞു.