രാജപുരം: പനത്തടി താനത്തിങ്കാൽ
വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവത്തിന്
എത്തുന്ന ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്നതിന് ആവശ്യമായ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് ചെറൂപനത്തടി ശ്രീ പാണ്ഡ്യാലകാവ് ക്ഷേത്ര പാടശേഖരത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
പനത്തടി സെൻ്റ് ജോസഫ് ദേവാലയ
അസിസ്റ്റൻ്റ് വികാരി
ഫാ.ആശിഷ് അറയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു .ജനറൽ കൺവീനർ കൂക്കൾ ബാലകൃഷ്ണൻ, ജനപ്രതിനിധികളായ എൻ വിൻസന്റ്, രാധ സുകുമാരൻ , എച്ച്.വിഘ്നേശ്വര ഭട്ട്, മനോജ് പുല്ലുമല്ല, കെ .അബ്ദുളള, മാത്യൂസ് കേളഞ്ചേരി,
കൃഷി അസിസ്റ്റൻ്റ് സി.ചക്രപാണി,
വി.വി.കുമാരൻ, കെ.സുകുമാരൻ നായർ, ടി.ഉണ്ണികൃഷ്ണൻ, ടി.പി.ശശികുമാർ , ടി.പ്രശാന്ത് കുമാർ, രാജേഷ്, ഗീത വളപ്പിൽ, സി.മാധവി തുടങ്ങിയവർ സംസാരിച്ചു. 2025 മാർച്ച് 21,22,23 തീയതികളിലാണ് ‘ തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്.