
രാജപുരം: കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ഹൈസ്കൂൾ കുട്ടികൾക്കുള്ള അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരം ഡിസംബർ 29ന് ചമ്മട്ടംവയൽ കെജിഎംഒഎ ഹൗസിൽ നടന്നു. അമൃതകിരണം ജില്ല കൺവീനർ ഡോ. കെ.ജോൺ ജോൺ യുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് എ.ടി.മനോജ് ഉദ്ഘാടനം ചെയ്തു. 15 സ്കൂളുകൾ പങ്കെടുത്ത പരിപാടിയിൽ ജില്ലാ ആശുപത്രി ഫിസിഷ്യൻ ഡോ.രാജേഷ് രാമചന്ദ്രനും അമ്മയും കുഞ്ഞും ആശുപത്രി പീടിയാട്രിഷൻ ബിപിൻ കെ നായരും ക്വിസ്സ് മാസ്റ്റേഴ്സ് ആയി. പിലിക്കോട് സികെഎൻ എസ് ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ തീർത്ഥ പ്രകാശും എ.ഗായത്രിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നിരഞ്ജന വിജയകുമാറും പി.ശ്രീഹരിയും രണ്ടാം സ്ഥാനം നേടി. ഉദുമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൃദ്ജയ് ധന്യ വിനോദും അനുരഞ്ജും മുന്നാം സ്ഥാനം കരസ്ഥമാക്കി . ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് സർട്ടിഫിക്കറ്റും ഫലകപത്രവും ക്യാഷ് പ്രൈസും നൽകി. ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികൾ ജനുവരി 18ന് കെ ജി എം എ വാർഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുമരകത്തു നടക്കുന്ന അമൃതകിരണം സംസ്ഥാന ഫൈനൽ മത്സരത്തിൽ മറ്റു ജില്ലകളുമായി മാറ്റുരക്കും.