![](https://malabarbeats.com/wp-content/uploads/2025/01/eiRUMOF70680.jpg)
രാജപുരം: കാഞ്ഞങ്ങാട് സേവാഭാരതിക്കായി ബന്തടുക്ക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി ശ്രീനിവാസ ഹെബ്ബാർ വസ്ത്രദാനം നൽകി. ദൈവ നർത്തകനും തിടമ്പ് നൃത്ത കലാകാരനും ഫോക് ലോർ അവാർഡ് ജേതാവുമായ മേൽശാന്തിയെ സേവാഭാരതി ആദരിച്ചു
ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ് കെ.വി.ലക്ഷ്മണൻ, സാമൂഹ്യ പ്രവർത്തകൻ സൂര്യനാരായണ ഭട്ട് എന്നിവർ സംസാരിച്ചു. സേവാഭാരതി സെക്രട്ടറി കെ.ബാലകൃഷ്ണൻ, സേവാഭാരതി വൃദ്ധസദനം ഭാരവാഹികളായ എം.പി.ബാലകൃഷ്ണൻ, ടി.ഗോപി, പി.വി.കുഞ്ഞിക്കണ്ണൻ, യു.ആർ.രാജു, കൃഷ്ണൻ അരയി, മധു കല്യാണം എന്നിവർ പങ്കെടുത്തു.