നീലേശ്വരം താലൂക്കിന്റെ ആസ്ഥാനം ചെറുവത്തൂരിൽ വേണം

രാജപുരം:ഹൊസ്ദുർഗ് താലൂക്ക് വിഭജിച്ച് നീലേശ്വരം താലൂക്ക് അനുവദിക്കുകയാണെങ്കിൽ താലൂക്ക് ആസ്ഥാനം ചെറുവത്തൂരിൽ വേണമെന്ന് കേരള കോൺഗ്രസ്‌ (എസ് )ജില്ലാ പ്രസിഡന്റ്‌ രതീഷ് പുതിയപുരയിൽ ആവശ്യപ്പെട്ടു. നീലേശ്വരം താലൂക്കിന്റെ ഉപഭോക്താക്കൾ ആയ പഞ്ചായത്തുകളായ ചെറുവത്തൂർ, പടന്ന, പിലിക്കോട്, വലിയപറമ്പ ചീമേനി, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾക്ക് എത്തിച്ചേരാൻ സൗകര്യം ചെറുവത്തൂരിലേക്കാണ്.. കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്ക് താലൂക്ക് ആസ്ഥാനം മാറിയത് കൊണ്ട് ജനങ്ങൾക്ക് യാത്രയിലോ മറ്റ് ഒരു കാര്യത്തിലും ഗുണമുണ്ടാകില്ല എന്നും രതീഷ് പുതിയപുരയിൽ പറഞ്ഞു. പുതിയ താലൂക്ക് കൊണ്ട് ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകണമെങ്കിൽ ചെറുവത്തൂർ ആസ്ഥാനമായി താലൂക്ക് ആസ്ഥാനം വരണമെന്ന് രതീഷ് പുതിയപുരയിൽ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, ജില്ലാ കളക്ടർക്കും ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്നും രതീഷ് പുതിയപുരയിൽ പറഞ്ഞു.

Leave a Reply