
‘രാജപുരം : കള്ളാർ പഞ്ചായത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റയും നേതൃത്വത്തിൽ, ചാച്ചജി ബഡ്‌സ് സ്കൂൾ പൂടകല്ല് വച് എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാസർഗോഡ് സബ് കലക്ടർ പ്രതീക് ജെയിൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നാരായണൻ ടി.കെ.അധ്യക്ഷത വഹിച്ചു. അക്ഷയ പ്രൊജക്റ്റ് മാനേജർ കപിൽ ദേവ് പ്രൊജക്റ്റ് വിശദീകരിച്ചു . പരപ്പ ട്രിബൽ ഡെവലപ്മെന്റ് ഓഫീസർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്റ്റാസ്റ്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ഗോപി, പി.ഗീത, സന്തോഷ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.രേഖ, പഞ്ചായത്ത് സെക്രട്ടറി പി.പ്രേമ , മെഡിക്കൽ ഓഫീസർ ഡോ. സി.സുകു, ലീഡ് ബാങ്ക് മാനേജർ തീപേഷ് എന്നിവർ സംസാരിച്ചു.. കള്ളാർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ പട്ടികവർഗ്ഗ വിഭാഗക്കാർക്കും 6 അടിസ്ഥാന രേഖകൾ തയ്യാറാക്കുന്നതിലേക്കായാണ് ക്യാമ്പ് നടത്തിയത്. 237 വ്യക്തികൾക്കായി 322 സേവനങ്ങൾ നൽകി. ആധാർ 60, റേഷൻ കാർഡ് 28, ഇലക്ഷന് ഐഡി 42, ഹെൽത്ത് ഇൻഷുറൻസ് 48, ബാങ്ക് അക്കൗണ്ട് 12, ഡിജി ലോക്കർ 102, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് 10, ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ 20 എന്നിവ പൊതുജനങ്ങൾക്കായി നൽകി.
ജില്ലയിൽ എബിസിഡി പദ്ധതി നടപ്പാലാക്കുന്ന ഏഴാമത്തെ പഞ്ചായത്ത് ആണ് കള്ളാർ.
ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്ത കള്ളാർ പഞ്ചായത്തിലെ പട്ടികവർഗ്ഗ വ്യക്തികൾക്ക് ഒരുമാസ കാലയളവിലേക്ക് ഗോത്ര സൗഹൃദ കൗണ്ടറുകൾ അക്ഷയ കേന്ദ്രങ്ങളിൽ സജ്ജീകരിച്ച്, സൗജന്യമായി രേഖകൾ ലഭിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പദ്ധതി നടപ്പിലാക്കുന്നതിലേക്കായി സിവിൽ സപ്ലൈസ് വകുപ്പ്, റവന്യൂ വകുപ്പ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി, ആരോഗ്യവകുപ്പ്, ലീഡ് ബാങ്ക്, തദ്ദേശ സ്വയംഭരണ വകുപ്പ്, സെന്റ് പയസ് രാജപുരം കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, അക്ഷയ സംരംഭകർ, ഊരു മൂപ്പന്മാർ, ഇലക്ഷൻ ഐഡി വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പിലെ പ്രമോട്ടർമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സഹകരിച്ചു.