മികവുത്സവം,റോബോ & ആനിമേഷൻ ഫെസ്റ്റ്.

രാജപുരം: ഹോളി ഫാമിലി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് മികവുത്സവം നടത്തപ്പെട്ടു. അതിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ ‘ആകാശം’ എന്ന ഡിജിറ്റൽ മാഗസിൻ ഹഡ്മാസ്റ്റർ സജി മാത്യൂ പ്രകാശനം ചെയ്തു.തുടർന്ന് ലൈബ്രറി ഹാളിൽ വച്ചു നടന്ന റോബോ & ആനിമേഷൻ ഫെസ്റ്റിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച വിവിധ പ്രോജക്റ്റുകൾ, ആനിമേഷൻ വിഡിയോകൾ, ഗെയിമുകൾ എന്നിവയുടെ പ്രദർശനം നടത്തപ്പെട്ടു.സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് യു പി ക്ലാസ്സിലെ കുട്ടികൾക്കായി വാർത്തയിലെ സത്യവും മിഥ്യയും എന്ന വിഷയത്തെ കുറിച്ച് സെമിനാറും സംഘടിപ്പിച്ചു.

Leave a Reply