കോടോം   ബേളൂർ  പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ്: സൂര്യ ഗോപാലന് വിജയം

രാജപുരം : കോടോം   ബേളൂർ  പഞ്ചായത്തിലെ അഞ്ചാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സൂര്യ ഗോപാലൻ 100 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായിരുന്നു. കഴിഞ്ഞ തവണ 393 വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ച വാർഡിൽ ഇത്തവണ കേവലം 100 വോട്ടുകൾ മാത്രമാണ് ഭൂമിപക്ഷം നേടാനായത്. യുഡിഎഫിലെ സുനു രാജേഷായിരുന്നു എതിർ സ്ഥാനാർഥി.അകെ 1282 വോട്ടാണ് വാർഡിൽ ഉള്ളത്. കഴിഞ്ഞ വർഷം 1061 വോട്ട് പോൾ ചെയ്ത വാർഡിൽ ഇത്തവണ പോൾ ചെയ്തത് 924. സൂര്യ എൽഡിഎഫിലെ ഗോപാലന് 512 വോട്ടുകളും യുഡിഎഫിലെ സു രാജേഷിന് 412 വോട്ടുകളും ലഭിച്ചു.

Leave a Reply