ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടോം ബേളൂർ എട്ടാം വാർഡ് കുടുംബ സംഗമം നടത്തി

രാജപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടോം ബേളൂർ എട്ടാം വാർഡ് കുടുംബ സംഗമം കത്തുണ്ടിയിൽ വച്ചു നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ അധ്യക്ഷനായി. ബളാൽ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, വി.ബാലകൃഷ്ണൻ ബാലൂർ, കുഞ്ഞിരാമൻ അയ്യങ്കാവ്, ജോസ് റാത്തപ്പള്ളി, തമ്പാൻ നായർ കത്തുണ്ടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply