രാജപുരം ബൈബിൾ കൺവെൻഷന് ഒരുക്കമായി ജപമാല റാലി നടത്തി.

രാജപുരം പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 3 മുതൽ 6 വരെ രാജപുരത്ത് നടക്കുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവെൻഷന് ഒരുക്കമായി കള്ളാർ സെന്റ് തോമസ് ദേവാലയത്തിൽ നിന്നും, ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തിൽ നിന്നും രാജപുരം കൺവെൻഷൻ ജപമാല റാലി നടത്തി. തുടർന്ന് കൺവെൻഷൻ ഗ്രൗണ്ടിൽ പടുപ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാദർ തോമസ് പാമ്പയ്ക്കൽ കൺവെൻഷൻ ഗ്രൗണ്ടിൽ പതാക ഉയർത്തി. രാജപുരം ഫൊറോന ദേവാലയ വികാരിയും ചെയർമാനുമായ ഫാദർ ജോസ് അരീച്ചിറ, ജനറൽ കൺവീനർ ഫാദർ ജോർജ് കുടുംന്തയിൽ, ഫാദർ ജോസ് തറപ്പുതൊട്ടിയിൽ, ഫാദർ ഡിനോ കുമാനിക്കാട്ട്, ഫാദർ സനീഷ് കയ്യാലിക്കകത്ത്, ഫാദർ ഷിജോ കുഴിപ്പള്ളി, തോമസ് പടിഞ്ഞാറ്റുമാലിൽ, സജി മുളവനാല്‍, റോയി ആശാരികുന്നേൽ, യു മാത്യു ഉമ്മംകുന്നേൽ, ടോമി കണിയാപറമ്പിൽ, ജോൺസൺ തൊട്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply