
രാജപുരം : കെസിവൈഎൽ മാലക്കല്ല് യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന
കോട്ടയം അതിരൂപതതല ഫ്ലഡ് ലൈറ്റ് ഫുട്ബോൾ. ടൂർണമെൻ്റ് തുടങ്ങി യൂണിറ്റ് ഡയറക്ടർ സാലു അയിലാറ്റിൽ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി. യൂണിറ്റ് ചാപ്ലിൻ ഫാ.ഡിനോ കുമ്മാനിക്കാട്ട് കിക്കോഫ് ചെയ്തു. അസിസ്റ്റന്റ് ചാപ്ലിൻ ഫാ.ടിനോ ചാമക്കാലായിൽ, യൂണിറ്റ് പ്രസിഡൻ്റ് ആൽബിൻ ജോർജ് അടിയായിപ്പള്ളിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ആദ്യ മത്സരത്തിൽ കെസിവൈ എൽ കള്ളാർ യൂണിറ്റും പൂക്കയം യൂണിറ്റും തമ്മിൽ ഏറ്റുമുട്ടി. ഇന്നും നാളെയുമായി നടക്കുന്ന മത്സരത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ കോട്ടയം അതിരൂപതയിലെ 34 ടീമുകൾ മാറ്റുരയ്ക്കും.